തൃശൂർ: സ്വാതന്ത്യ സമരസേനാനിയും പത്രപ്രവർത്തകനുമായിരുന്ന വി.എ.കേശവൻ നായരുടെ സ്മരണയ്ക്കായി ടോംയാസ് പരസ്യ ഏജൻസി ഏർപ്പെടുത്തിയ രണ്ട് ലക്ഷം രൂപയുടെ ടോംയാസ് പുരസ്‌കാരം എം.ടി.വാസുദേവൻ നായർ സ്വീകരിച്ചതിന് ശേഷം തുഞ്ചത്ത് ആചാര്യന് സമർപ്പിക്കുകയായിരുന്നു. തിരൂരിലെ തുഞ്ചത്ത് എഴുത്തച്ഛൻ സ്മാരകത്തിന് ആ സംഖ്യ കൈമാറിയതായി എം.ടി പിന്നീട് ടോംയാസ് ഉടമ തോമസ് പാവറട്ടിയോട് വ്യക്തമാക്കിയിരുന്നു.