
കൊടകര: ഫ്രഞ്ച് നാടക രചയിതാവും സംവിധായകനുമായ ആൽഫ്രഡ് ജാറിയുടെ ഉബുറോയ് എന്ന നാടകം 28 മുതൽ 30 വരെ കൊടകര ഗവ. ബോയ്‌സ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ അവതരിപ്പിക്കും. ദീപൻ ശിവരാമൻ സംവിധാനം ചെയ്ത് മലയാളത്തിലാണ് നാടകം അവതരിപ്പിക്കുന്നത്. സിനിമ നാടക പ്രഗത്ഭരായ ജെയിംസ് എലിയ, ജോസ് പി.റാഫേൽ എന്നിവർ നാടകത്തിൽ കേരള ആർട്ട് ആൻഡ് ക്രാഫ്റ്റ് വില്ലേജ് നിർമ്മിച്ചിരിക്കുന്ന ഓക്‌സിജൻ തിയേറ്റർ കമ്പനിയാണ് നാടകം അവതരിപ്പിക്കുന്നത്. വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ അഡ്വ. വി.പി. ലിസൻ, ഒ.പി. സുധീഷ്, തച്ചൻ ബാബു എന്നിവർ പങ്കെടുത്തു.