തൃശൂർ: തൃശൂർ കാൽഡിയൻ സ്കൂളിൽ കൊസൈൻ അവാർഡ് ഏറ്റുവാങ്ങാനായി 2015ന് ഡിസംബർ 30ന് എം.ടി.വാസുദേവൻ നായർ എത്തിയപ്പോൾ, കുട്ടികളുമായി സംവദിച്ച ശേഷമായിരുന്നു മടക്കം. ശക്തൻ തമ്പുരാന്റെയും കൽദായ സഭയുടെ ചരിത്രവും മുൻ ബിഷപ്പ് മാർ തിമോത്തിയോസിനെ കുറിച്ചും ചോദിച്ചറിഞ്ഞു. മർത്ത മറിയം പള്ളിയും വിശുദ്ധ മാർ തിമോത്തിയോസിന്റെ ശവകുടീരവും സന്ദർശിച്ചു. സ്വകാര്യ ഹോട്ടലിൽ താമസിച്ചായിരുന്നു മടക്കം.