
ഇരിങ്ങാലക്കുട : നവോത്ഥാന നായകനായും സാമൂഹിക പരിഷ്കർത്താവായും വിപ്ലവകാരിയായുമെല്ലാം ശ്രീനാരായണ ഗുരുവിനെ ചിത്രീകരിക്കുന്ന സമൂഹം ഗുരുവിന്റെ ഈശ്വരീയതയെക്കുറിച്ച് മൗനം പാലിക്കുകയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
മുകുന്ദപുരം എസ്.എൻ.ഡി.പി യൂണിയന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഗുരുവിന്റെ ഹോമ മന്ത്ര ശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആത്മീയതയും ഭൗതികതയും ഒന്നിപ്പിച്ചുള്ള പ്രവർത്തന ശൈലിയാണ് ഗുരു സ്വീകരിച്ചത്. മലബാറിൽ മാപ്പിള ലഹളയെക്കുറിച്ചുള്ള ദുഃഖവും വൈക്കത്ത് വച്ചുണ്ടായ തിക്താനുഭവങ്ങളുമാണ് ആലുവയിലെ സർവമത സമ്മേളനത്തിും വൈക്കം സത്യഗ്രഹത്തിനും കാരണമായതെന്നും വെള്ളാപ്പള്ളി പറഞ്ഞു. യൂണിയൻ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം അദ്ധ്യക്ഷനായി. യോഗം വനിതാസംഘം സെക്രട്ടറി സംഗീത വിശ്വനാഥ്, യൂണിയൻ സെക്രട്ടറി കെ.കെ.ചന്ദ്രൻ, വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യൻ മുതുപ്പറമ്പിൽ, യോഗം ഡയറക്ടർമാരായ കെ.കെ.ബിനു, സജീവ്കുമാർ കല്ലട, സി.കെ.യുധി മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു.
അക്ഷരദൃഷ്ട്യാ ഓംകാരമാണ്
ആത്മാവ്: സ്വാമി ത്യാഗീശ്വരൻ
വർക്കല: നാരായണ ഗുരുകുല കൺവെൻഷന്റെ നാലാംദിവസമായ ഇന്നലെ ഹോമത്തിനു ശേഷം മാണ്ഡൂക്യോപനിഷത്തിനെ അധികരിച്ച് സ്വാമി ത്യാഗീശ്വരൻ പ്രവചനം നടത്തി. പന്ത്റണ്ട് മന്ത്റങ്ങളിലായി ഓംകാരം എന്ന പ്രണവമന്ത്റത്തെ വിശദമാക്കുകയും ഭൂതം, വർത്തമാനം, ഭാവി കാലങ്ങളായുളളത് ഓംകാരം മാത്രമാണെന്നും ബ്രഹ്മമായിരിക്കുന്ന ആത്മാവിന് നാല് പാദങ്ങളുണ്ടെന്നും സ്വാമി പറഞ്ഞു. ആത്മാവ് തന്നെയാണ് അക്ഷരദൃഷ്ട്യാ ഓംകാരമായിട്ടുളളത്.
വിദ്യാഭ്യാസ ദർശനം എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ഡോ.ആർ.സുഭാഷ് മോഡറേറ്ററായി. മൂല്യവത്തായ വിദ്യാഭ്യാസവും നടരാജഗുരുവും എന്ന വിഷയത്തിൽ ഡോ.എസ്.കെ.രാധാകൃഷ്ണൻ, പരിവർത്തനോന്മുഖ വിദ്യാഭ്യാസവും ഗുരു നിത്യചൈതന്യയതിയും എന്ന വിഷയത്തിൽ ഡോ.റാണി ജയചന്ദ്രൻ, ആധുനിക വിദ്യാഭ്യാസത്തിൽ ഗുരുമുനിയുടെ യുവദർശനത്തിന്റെ പ്രസക്തി എന്ന വിഷയത്തിൽ സുജൻ മേലുകാവ്, ആധുനികവിദ്യാഭ്യാസത്തിലെ പ്രശ്നപരിഹാരവും യുവദർശനവും എന്ന വിഷയത്തിൽ നിഷ.ടി.എസ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
സമാപന ചർച്ചയിൽ സ്മരൺ അവലോകനപ്രസംഗം നടത്തി. പ്രാർത്ഥനായോഗത്തിൽ നാരായണ ഗുരുകുലാദ്ധ്യക്ഷൻ ഗുരു മുനിനാരായണ പ്രസാദും സ്വാമി തന്മയയും പ്രവചനം നടത്തി.