vellappally

ഇരിങ്ങാലക്കുട : നവോത്ഥാന നായകനായും സാമൂഹിക പരിഷ്‌കർത്താവായും വിപ്ലവകാരിയായുമെല്ലാം ശ്രീനാരായണ ഗുരുവിനെ ചിത്രീകരിക്കുന്ന സമൂഹം ഗുരുവിന്റെ ഈശ്വരീയതയെക്കുറിച്ച് മൗനം പാലിക്കുകയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

മുകുന്ദപുരം എസ്.എൻ.ഡി.പി യൂണിയന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഗുരുവിന്റെ ഹോമ മന്ത്ര ശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആത്മീയതയും ഭൗതികതയും ഒന്നിപ്പിച്ചുള്ള പ്രവർത്തന ശൈലിയാണ് ഗുരു സ്വീകരിച്ചത്. മലബാറിൽ മാപ്പിള ലഹളയെക്കുറിച്ചുള്ള ദുഃഖവും വൈക്കത്ത് വച്ചുണ്ടായ തിക്താനുഭവങ്ങളുമാണ് ആലുവയിലെ സർവമത സമ്മേളനത്തിും വൈക്കം സത്യഗ്രഹത്തിനും കാരണമായതെന്നും വെള്ളാപ്പള്ളി പറഞ്ഞു. യൂണിയൻ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം അദ്ധ്യക്ഷനായി. യോഗം വനിതാസംഘം സെക്രട്ടറി സംഗീത വിശ്വനാഥ്, യൂണിയൻ സെക്രട്ടറി കെ.കെ.ചന്ദ്രൻ, വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യൻ മുതുപ്പറമ്പിൽ, യോഗം ഡയറക്ടർമാരായ കെ.കെ.ബിനു, സജീവ്കുമാർ കല്ലട, സി.കെ.യുധി മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു.

അ​ക്ഷ​ര​ദൃ​ഷ്ട്യാ​ ​ഓം​കാ​ര​മാ​ണ്
ആ​ത്മാ​വ്:​ ​സ്വാ​മി​ ​ത്യാ​ഗീ​ശ്വ​രൻ

വ​ർ​ക്ക​ല​:​ ​നാ​രാ​യ​ണ​ ​ഗു​രു​കു​ല​ ​ക​ൺ​വെ​ൻ​ഷ​ന്റെ​ ​നാ​ലാം​ദി​വ​സ​മാ​യ​ ​ഇ​ന്ന​ലെ​ ​ഹോ​മ​ത്തി​നു​ ​ശേ​ഷം​ ​മാ​ണ്ഡൂ​ക്യോ​പ​നി​ഷ​ത്തി​നെ​ ​അ​ധി​ക​രി​ച്ച് ​സ്വാ​മി​ ​ത്യാ​ഗീ​ശ്വ​ര​ൻ​ ​പ്ര​വ​ച​നം​ ​ന​ട​ത്തി.​ ​പ​ന്ത്റ​ണ്ട് ​മ​ന്ത്റ​ങ്ങ​ളി​ലാ​യി​ ​ഓം​കാ​രം​ ​എ​ന്ന​ ​പ്ര​ണ​വ​മ​ന്ത്റ​ത്തെ​ ​വി​ശ​ദ​മാ​ക്കു​ക​യും​ ​ഭൂ​തം,​ ​വ​ർ​ത്ത​മാ​നം,​ ​ഭാ​വി​ ​കാ​ല​ങ്ങ​ളാ​യു​ള​ള​ത് ​ഓം​കാ​രം​ ​മാ​ത്ര​മാ​ണെ​ന്നും​ ​ബ്ര​ഹ്മ​മാ​യി​രി​ക്കു​ന്ന​ ​ആ​ത്മാ​വി​ന് ​നാ​ല് ​പാ​ദ​ങ്ങ​ളു​ണ്ടെ​ന്നും​ ​സ്വാ​മി​ ​പ​റ​ഞ്ഞു.​ ​ആ​ത്മാ​വ് ​ത​ന്നെ​യാ​ണ് ​അ​ക്ഷ​ര​ദൃ​ഷ്ട്യാ​ ​ഓം​കാ​ര​മാ​യി​ട്ടു​ള​ള​ത്.

വി​ദ്യാ​ഭ്യാ​സ​ ​ദ​ർ​ശ​നം​ ​എ​ന്ന​ ​വി​ഷ​യ​ത്തി​ൽ​ ​ന​ട​ന്ന​ ​സെ​മി​നാ​റി​ൽ​ ​ഡോ.​ആ​ർ.​സു​ഭാ​ഷ് ​മോ​ഡ​റേ​റ്റ​റാ​യി.​ ​മൂ​ല്യ​വ​ത്താ​യ​ ​വി​ദ്യാ​ഭ്യാ​സ​വും​ ​ന​ട​രാ​ജ​ഗു​രു​വും​ ​എ​ന്ന​ ​വി​ഷ​യ​ത്തി​ൽ​ ​ഡോ.​എ​സ്.​കെ.​രാ​ധാ​കൃ​ഷ്ണ​ൻ,​​​ ​പ​രി​വ​ർ​ത്ത​നോ​ന്മു​ഖ​ ​വി​ദ്യാ​ഭ്യാ​സ​വും​ ​ഗു​രു​ ​നി​ത്യ​ചൈ​ത​ന്യ​യ​തി​യും​ ​എ​ന്ന​ ​വി​ഷ​യ​ത്തി​ൽ​ ​ഡോ.​റാ​ണി​ ​ജ​യ​ച​ന്ദ്ര​ൻ,​​​ ​ആ​ധു​നി​ക​ ​വി​ദ്യാ​ഭ്യാ​സ​ത്തി​ൽ​ ​ഗു​രു​മു​നി​യു​ടെ​ ​യു​വ​ദ​ർ​ശ​ന​ത്തി​ന്റെ​ ​പ്ര​സ​ക്തി​ ​എ​ന്ന​ ​വി​ഷ​യ​ത്തി​ൽ​ ​സു​ജ​ൻ​ ​മേ​ലു​കാ​വ്,​​​ ​ആ​ധു​നി​ക​വി​ദ്യാ​ഭ്യാ​സ​ത്തി​ലെ​ ​പ്ര​ശ്ന​പ​രി​ഹാ​ര​വും​ ​യു​വ​ദ​ർ​ശ​ന​വും​ ​എ​ന്ന​ ​വി​ഷ​യ​ത്തി​ൽ​ ​നി​ഷ.​ടി.​എ​സ് ​എ​ന്നി​വ​ർ​ ​പ്ര​ബ​ന്ധ​ങ്ങ​ൾ​ ​അ​വ​ത​രി​പ്പി​ച്ചു.

സ​മാ​പ​ന​ ​ച​ർ​ച്ച​യി​ൽ​ ​സ്മ​ര​ൺ​ ​അ​വ​ലോ​ക​ന​പ്ര​സം​ഗം​ ​ന​ട​ത്തി.​ ​പ്രാ​ർ​ത്ഥ​നാ​യോ​ഗ​ത്തി​ൽ​ ​നാ​രാ​യ​ണ​ ​ഗു​രു​കു​ലാ​ദ്ധ്യ​ക്ഷ​ൻ​ ​ഗു​രു​ ​മു​നി​നാ​രാ​യ​ണ​ ​പ്ര​സാ​ദും​ ​സ്വാ​മി​ ​ത​ന്മ​യ​യും​ ​പ്ര​വ​ച​നം​ ​ന​ട​ത്തി.