കൊടുങ്ങല്ലൂർ : വില കുതിച്ചുയർന്നതോടെ വിപണിയിൽ നേന്ത്രക്കായയുടെ വിൽപ്പന പകുതിയിൽ താഴെയായി. ഒരു മാസത്തോളമായി കോട്ടപ്പുറം മാർക്കറ്റിൽ നേന്ത്രക്കായയുടെ മൊത്തവില 65-66 എന്ന രീതിയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഒരു കച്ചവടക്കാരൻ ശരാശരി അഞ്ച് നേന്ത്രക്കുലകൾ വാങ്ങിയിരുന്നിടത്ത് രണ്ട് നേന്ത്രക്കുല മാത്രം എടുക്കുന്ന സ്ഥിതിയിലേക്ക് വിൽപ്പന ചുരുങ്ങി. തമിഴ്‌നാട്ടിൽ നിന്നുള്ള നേന്ത്രക്കായ മാത്രമാണ് മാർക്കറ്റിലുള്ളത്. തമിഴ്‌നാട്ടിലെ പ്രതികൂല കാലവസ്ഥയിൽ കൃഷി നാശം ഉണ്ടായതാണ് നേന്ത്രക്കായയ്ക്ക് ക്ഷാമവും വില വർദ്ധനവിനും കാരണമായതെന്ന് പറയുന്നു. നേന്ത്രക്കായയുടെ വിൽപ്പന കുറഞ്ഞത് ഈ മേലയിലെ ചെറുകിട വ്യാപാരികൾക്ക് തിരിച്ചടിയായി. വിൽപ്പന കുറഞ്ഞതോടെ വിലയും കുറയുമെന്നാണ് വ്യാപാരികളുടെ കണക്കുകൂട്ടൽ. കഴിഞ്ഞ ഓണക്കാലത്തിന് ശേഷം നേന്ത്രക്കായയുടെ വില കുത്തനെ ഇടിഞ്ഞ അവസ്ഥയിലായിരുന്നു. കിലോഗ്രാമാനിന് 20 രൂപ വരെയായിരുന്നു അന്ന് വരവ് നേന്ത്രക്കായയുടെ മൊത്തവില.
വില വർദ്ധിച്ചതോടെ പഴ വിപണിയും തകർച്ചയിലാണ്. അത്യാവശ്യക്കാർ മാത്രം വാങ്ങുന്ന നിലയിലായിരിക്കുന്നു. ഓറഞ്ച് രണ്ട് കിലോഗ്രാം നൂറു രൂപയായതും പഴം വാങ്ങുന്നതിൽ നിന്നും ഉപഭോക്താക്കളെ പിന്തിരിപ്പിക്കുന്നുണ്ട്. എന്നാൽ റോബസ്റ്റ, ചെറുകായ, ഞാലിപ്പൂവൻ എന്നിവയ്ക്ക് വില വർദ്ധിച്ചിട്ടില്ല.
വിപണിയിൽ പഴ വർഗങ്ങളുടെ വില