തൃശൂർ: പുത്തൂർ സഹകരണ ബാങ്കിൽ തട്ടിപ്പുകാരെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് ബി.ജെ.പി സഹകരണ സെല്ലിന്റെ ആഭിമുഖ്യത്തിൽ 30ന് രാവിലെ 10.30ന് ബാങ്കിന് മുമ്പിൽ ധർണ നടത്തും. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ.ആർ.ഹരി ഉദ്ഘാടനം ചെയ്യും. പാലക്കാട് മേഖല വൈസ് പ്രസിഡന്റ് വിജയ് തോമസ്, ബി.ജെ.പി സഹകരണ സെൽ ജില്ലാ കൺവീനർ എം.വി.സുരേഷ്, മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട തുടങ്ങിയവർ പ്രസംഗിക്കും. മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്ത് സ്ഥാവര ജംഗമ വസ്തുക്കൾ പിടിച്ചെടുത്ത് നിക്ഷേപകർക്ക് കൊടുക്കുക, സഹകരണവകുപ്പിന്റെ നിഷ്‌ക്രിയത്വം അവസാനിപ്പിക്കുക, കൺസോർഷ്യം രൂപീകരിച്ചു നിക്ഷേപകർക്ക് ഉടൻ പണം നൽകുക തുടങ്ങിയവയാണ് ആവശ്യങ്ങൾ.

10 വർഷം മുമ്പ് കോൺഗ്രസ് ഭരണസമിതിയുടെ നേതൃത്വത്തിലാണ് 100 കോടി രൂപയോളം തട്ടിയെടുത്തത്. ഇക്കാര്യം ഉന്നയിച്ച് അധികാരം പിടിച്ചെടുത്ത സി.പി.എം നേതൃത്വത്തിലുള്ള സമിതി തട്ടിപ്പുകാരെ സംരക്ഷിക്കുകയാണെന്ന് സഹകരണ സെൽ ആരോപിച്ചു.