കൊടുങ്ങല്ലൂർ: അഴീക്കോട് കൊട്ടിക്കൽ ശ്രീനാരായണ മരണാനന്തര സഹായ സമിതിയുടെ 41-ാമത് വാർഷിക പൊതുയോഗം പ്രസിഡന്റ് എം. എൻ. സുധന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. അഞ്ജലി ഗുരുദേവ പ്രാർത്ഥന ഗീതം ചൊല്ലി. സെക്രട്ടറി പി.സി. രമേഷ്, ട്രഷറർ ടി.എം. ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു. പുതുതായി സ്ഥലം വാങ്ങിയതിന് അംഗീകാരവും മെമ്പർമാരുടെ കുട്ടികൾക്ക് മൊബൈൽ ഫോൺ, ലാപ്‌ടോപ്, പഠന സാമഗ്രികൾ വാങ്ങുന്നതിന് ലോൺ നൽകാനും തീരുമാനമായി. സമിതി അംഗങ്ങൾക്ക് ഓഹരി വിഹിതവും കുട്ടികൾക്ക് വിദ്യാഭ്യാസ ക്യാഷ് അവാർഡും നൽകി. സമിതി മെമ്പറായ ചക്കാമാട്ടിൽ അനിൽകുമാറിന്റെ മകളും നാലാം ക്ലാസ് വിദ്യാർത്ഥിയുമായ അക്ഷര എഴുതി പ്രസിദ്ധീകരിച്ച മൂന്ന് കവിതകൾ പ്രകാശനം ചെയ്തു. അക്ഷരയെ മുൻ പ്രസിഡന്റ് എം.എ. നാണപ്പൻ പൊന്നാടയും ക്യാഷ് അവാർഡും നൽകി ആദരിച്ചു. വിവിധ കലാപരിപാടികളും നടന്നു. ശ്രീകൃഷ്ണ തിരുവാതിര സംഘത്തിന്റെ തിരുവാതിരക്കളിയും പാട്ടും ഡാൻസും ഉണ്ടായിരുന്നു. കലാപരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും ക്യാഷ് അവാർഡ് നൽകി.