 
തൃശൂർ: പാലയൂർ പള്ളിയിലെ കരോൾ ശുശ്രൂഷകൾ തടസപ്പെടാനിടയായ പൊലീസ് നടപടികൾ അതീവ നിർഭാഗ്യകരവും പ്രതിഷേധാർഹവുമാണെന്ന് പാലയൂർ പള്ളി സന്ദർശിച്ച പാസ്റ്ററൽ കൗൺസിലിന്റെയും കത്തോലിക്ക കോൺഗ്രസിന്റെയും നേതൃത്വത്തിലുള്ള അതിരൂപതതല പ്രതിനിധി സംഘം പറഞ്ഞു. ബന്ധപ്പെട്ട പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണം. അതിരൂപത തല പ്രതിനിധി സംഘം പള്ളി സന്ദർശിച്ച് കത്തോലിക്ക കോൺഗ്രസ് അതിരൂപത പ്രസിഡന്റ് ഡോ. ജോബി തോമസ് കാക്കശ്ശേരിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. വൈദികർ, ട്രസ്റ്റിമാർ, ഭാരവാഹികൾ എന്നിവരുമായി ചർച്ചകൾ നടത്തി. ജോഷി വടക്കൻ, അഡ്വ.അജി വർഗീസ്, പി.ഐ ലാസർ മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി.