
ചാലക്കുടി: കൂടപ്പുഴ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ കാവടി മഹോത്സവം സമാപിച്ചു. ചാലക്കുടിപ്പുഴയിലെ കൂടപ്പുഴ കടവിൽ നടന്ന ആറാട്ടോടെയായിരുന്നു സമാപനം. തുടർന്ന് ക്ഷേത്രത്തിൽ കൊടിയിറക്കും നടന്നു. മേൽശാന്തി കെ.ബാബു ലാലിന്റെ കാർമികത്തത്തിലായിരുന്നു കടവിലെ ആറാട്ട് ചടങ്ങുകൾ. ഭഗവാന്റെ തിടമ്പുമായി മേൽശാന്തി പുഴയിൽ ആറാട്ട് മുങ്ങിയപ്പോൾ ആചാരപ്രകാരം ഭക്തജനങ്ങളും അനുകരിച്ചു. പിന്നീട് തങ്കത്തേരിൽ തിടമ്പുമായി ആറാട്ട് സംഘം ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. പ്രസിഡന്റ് കെ.എ.ഉണ്ണികൃഷ്ണനും സംഘവും നേതൃത്വം നൽകി.