 
കൊടുങ്ങല്ലൂർ : അഴീക്കോട്- മുനയ്ക്കൽ ബീച്ച് ഫെസ്റ്റിൽ പാരാഗ്ലൈഡർ പറപ്പിക്കലിന്റെ ഉദ്ഘാടനം ഇ.ടി. ടൈസൺ എം.എൽ.എ നിർവഹിച്ചു. തീരദേശത്തിന്റെ മഹോത്സവമായി മാറിയ അഴീക്കോട് മുനയ്ക്കൽ മുസിരീസ് ഡോൾഫിൻ ബീച്ചിൽ സാഹസിക പൈലറ്റുമാരായ മലപ്പുറം വേങ്ങര സ്വദേശി കെ. മുഹമ്മദിന്റെയും എറിയാട് സ്വദേശി എം.എൻ. ഹരിദാസിന്റെയും സാഹസിക പറക്കൽ യാത്രയുടെ ഭാഗമായ പേരാഗ്ലൈഡർ പറപ്പിക്കലിന്റെ ഉദ്ഘാടനമാണ് നടത്തിയത്. വൈകിട്ട് നടന്ന സാംസ്‌കാരിക സദസ് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കയ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി അദ്ധ്യക്ഷയായി. വ്യവസായി സീ ഷോർ മുഹമ്മദാലി മുഖ്യാതിഥിയായി. കെ.പി. രാജൻ, എം.എസ്. മോഹനൻ, സീനത്ത് ബഷീർ, കെ.എസ്. രാജീവൻ, ബീന ബാബു, ഡാവിഞ്ചി സുരേഷ് തുടങ്ങിയവർ സംസാരിച്ചു.