
തൃശൂർ: കേക്ക് വിവാദത്തിൽ സി.പി.ഐ നേതാവ് വി.എസ്. സുനിൽ കുമാറിനെതിരെ ഫേസ് ബുക്ക് കുറിപ്പുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. കുറിപ്പ് ഇങ്ങനെ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയോട് തോറ്റതിന്റെ ചൊരുക്ക് ഇനിയും എന്റെ സുഹൃത്ത് സുനിൽകുമാറിന് തീർന്നിട്ടില്ല എന്നു തോന്നുന്നു. ഈ ക്രിസ്മസ് കാലത്ത് ഒട്ടേറെ സമുദായ നേതാക്കളെയും ബിഷപ്പുമാരെയും ഞാൻ പോയി കാണുകയും കേക്ക് നൽകുകയും ആശംസ കൈമാറുകയും ചെയ്തിട്ടുണ്ട്. അതിലൊന്നും ആരും രാഷ്ട്രീയം കണ്ടിട്ടില്ല. കാണാനുമാവില്ല. സുനിൽ കുമാറിന്റെ അന്തിക്കാട്ടെ വസതിയിൽ ഞാൻ പോയിട്ടുണ്ട്. അദ്ദേഹം എന്നെ സ്‌നേഹത്തോടെ സ്വീകരിച്ചിട്ടുണ്ട്. നല്ല കടുപ്പമുള്ള ചായയും കടികളും തന്നിട്ടുമുണ്ട്. എന്റെ ഉള്ളിയേരിയിലെ വീട്ടിൽ അദ്ദേഹവും വന്നിട്ടുണ്ട്. നിലപാടുകൾ വേറെ, സൗഹൃദങ്ങൾ വേറെ.