
തൃശൂർ: ചൊവ്വല്ലൂർ ശിവക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം ജനുവരി രണ്ട് മുതൽ 13 വരെ നടക്കും. ക്ഷേത്രം തന്ത്രി കീഴ്മുണ്ടയൂർ നീലകണ്ഠൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. 12ന് രാത്രി മംഗളാതിര, പാതിരാപൂചൂടൽ, തിരുവതിരക്കളി എന്നിവ നടക്കും. 13ന് പുലർച്ച മൂന്നിന് നടതുറക്കൽ. രാവിലെ 6.30 മുതൽ രാത്രി എട്ട് വരെ ചടങ്ങുകൾ നടക്കും. എല്ലാ ദിവസവും പട്ടും തലിയും ചാർത്തൽ, മംഗല്യപൂജ എന്നിവ ഉണ്ടാകും. വാർത്തസമ്മേളനത്തിൽ എം.കെ. ബാലകൃഷ്ണൻ, എം.സി. ഹരിദാസ്, ഇ. പ്രഭാകരൻ, പി. ജയപ്രകാശ്, കെ. ഉണ്ണികൃഷ്ണൻ എന്നിവർ സംബന്ധിച്ചു.