music

തൃശൂർ: പുതുവത്സരിനത്തിൽ 'സൺ ബേൺ' വലിയ ഇലക്ട്രോണിക് മ്യൂസിക് ആൻഡ് ഡാൻസ് സംഘടിപ്പിക്കുന്നു. തൃശൂർ കോർപ്പറേഷൻ, വ്യാപാരി വ്യവസായി തൃശൂർ ജില്ലാ സമിതി, ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി എന്നിവരുടെയും ബോച്ചെ ഗ്രൂപ്പിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് മേയർ എം.കെ.വർഗീസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവലിനു പകരമായിട്ടാണ് പുതുവത്സര ദിനത്തിൽ തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയം ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്നത്. ഡി.ജെ താരങ്ങളായ മേരി ഫെറാറി, അന്ന ബ്രീത്ത് തുടങ്ങിയവർക്കൊപ്പം മലയാളത്തിന്റെ യുവഗായിക ഗൗരി ലക്ഷ്മിയുടെ ബാന്റും ഇലക്ട്രോണിക് ഫയർ വർക്‌സും ഉണ്ടായിരിക്കും. ബോബി ചെമ്മണ്ണൂർ, വർഗീസ് കണ്ടംകുളത്തി എന്നിവരും പങ്കെടുത്തു.