പാർളിക്കാട്: നൈമിഷാരണ്യത്തിൽ പുരോഗമിക്കുന്ന പരമതത്ത്വസമീക്ഷാ സത്രത്തിന് നാളെ ധ്വജാവരോഹണം. രാവിലെ 5 മുതൽ 7 വരെ സ്വാമി നിഗമാനന്ദതീർഥയുടെ നേതൃത്വത്തിൽ ശ്രീമദ്ഭാഗവത പാരായണം നടക്കും. 8.30 മുതൽ 1.00 മണിവരെ ഭൂ സന്തതികൾക്കെല്ലാം നന്മ, അഭിവൃദ്ധി, ഐക്യം, ആത്മവിശ്വാസം ഉറപ്പാക്കുക ലക്ഷ്യത്തോടെ വിഷ്ണു സഹസ്രനാമ സമൂഹ യഞ്ജം ( സാർവ ജനിക് സഹസ്രനാമ സമാഗമം) ഉണ്ടാകും. സ്വാമിമാരായ ഭൂമാനന്ദതീർഥ, നിർവിശേഷാനന്ദതീർഥ, സ്വാമിനി മാ ഗുരുപ്രിയ കാർമികത്വം വഹിക്കും. 1 - 2 പ്രസാദ വിതരണമാണ്. 3-5 വരെ സ്വാമി ഭൂമാനന്ദതീർഥയുടെ സമാപന അവലോകനം നടക്കും. തുടർന്ന് ബ്രഹ്മർഷി ദേവപാലൻ ധ്വജാവരോഹണം നിർവഹിക്കും. ധർമ്മ സേവകർക്ക് പ്രസാദം വിതരണം ചെയ്യും. സത്ര വേദിയിൽ ഇന്ന് 9-10.15 പ്രകൃതിയിൽ ഗുരുമുഖങ്ങൾ ദർശിച്ച അവധൂതൻ (കണ്ണൂർ സ്വദേശിയും എം.ബി.ബി.എസ്. വിദ്യാർത്ഥിയുമായ കെ. രാഹുൽ ), 10.30-11.45 ജഗത്തിനെ വിലയിരുത്തുന്ന ഹംസ വാക്യങ്ങൾ (റാന്നി ഹരിശങ്കർ ) , 12- 12.30 പ്രത്യേക അറിയിപ്പുകൾ ( സ്വാമി ഭൂമാനന്ദതീർത്ഥ ) , 2-3.15 സുഖദുഃഖങ്ങൾ മനസിന്റെ മായാ രചന (ഒ.എസ്. സതീഷ്), 3.30- 4.45 സ്വാന്മലീന നായി പരീക്ഷിത്തിനു ജീവമുക്തി (സ്വാമി സന്മയാനന്ദ ), 5.15-6.30 സമാപന തത്ത്വ പ്രവചനം ( സ്വാമി ഭൂമാനന്ദതീർത്ഥ ) , 6.30-7.00 ഭജനസഭ, 7.00-7.45 നാമസങ്കീർത്തന പരിക്രമം.