
കൊടുങ്ങല്ലൂർ: നഗരസഭ കേരളോത്സവത്തിന്റെ സമ്മാനദാനവും സമാപനവും കോട്ടപ്പുറം ആംഫി തിയ്യറ്ററിൽ നടന്നു. നഗരസഭ ചെയർപേഴ്‌സൺ ടി.കെ.ഗീത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഡ്വ. വി.എസ്.ദിനൽ അധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ കെ.എസ്.കൈസാബ്, ലത ഉണ്ണികൃഷ്ണൻ, പ്രതിപക്ഷ നേതാവ് ടി.ബി.സജീവൻ, വി.എം.ജോണി, എം.യു.ഷിനിജ, ഹിമേഷ്, ശിവറാം, ചന്ദ്രൻ കളരിക്കൽ തുടങ്ങിയവർ സംസാരിച്ചു. വി.കെ.രാജൻ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും നഗരസഭ സ്ഥിരം ട്രോഫിയും പുല്ലൂറ്റ് ഇന്റിപെന്റൻസ് ക്ലബ് കരസ്ഥമാക്കി. സാഗരിഗ കൊടുങ്ങല്ലൂർ രണ്ടാം സ്ഥാനവും വി.പി തുരുത്ത് ഐഎഫ്‌സി ക്ലബ് മൂന്നാംസ്ഥാനവും കരസ്ഥമാക്കി.