 
ചേർപ്പ് : പാടെ തകർന്ന് ഗവ. ഹൈസ്‌കൂൾ റോഡ്. തിരുവുള്ളക്കാവ് ക്ഷേത്രം, ചേർപ്പ് മൃഗാശുപത്രി എന്നിവിടങ്ങളിലേക്കും കൂടി പോകുന്ന വഴിയാണിത്. ടാറിട്ട റോഡിന്റെ പലയിടങ്ങളിലും കുണ്ടും കുഴികളും നിറഞ്ഞതിനാൽ വാഹന യാത്ര ഏറെ ക്ലേശകരമാണ്. ചേർപ്പ് ഗവ. ഹൈസ്‌കൂൾ വിദ്യാർത്ഥികളടക്കം നിരവധി പേരാണ് ഈ റോഡിനെ ആശ്രയിക്കുന്നത്. റോഡ് നേരെയാക്കാൻ അധികൃതരുടെ ഭാഗത്ത് നിന്നും സത്വര നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.