crdas
സി.ആർ.ദാസ് എഴുതിയ പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ ഇംഗ്ലീഷ് വിവർത്തനം മന്ത്രി കെ. രാജൻ എ.ഒ. സണ്ണിക്ക് നൽകി നിർവഹിക്കുന്നു

തൃശൂർ : സി.ആർ.ദാസ് എഴുതിയ പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ ഇംഗ്ലീഷ് വിവർത്തനം പ്രകാശനം ചെയ്തു. 11കാരനായ ഓസ്റ്റിൻ അജിത് വിവർത്തനം ചെയ്ത പുസ്തകം മന്ത്രി കെ.രാജൻ റിട്ട. ഫോറസ്റ്റ് അസിസ്റ്റന്റ് കൺസർവേറ്റർ എ.ഒ.സണ്ണിക്ക് നൽകി പ്രകാശനം ചെയ്തു. ഡോ.കെ.ജി.വിശ്വനാഥൻ അദ്ധ്യക്ഷനായി. പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണിക്കൃഷ്ണൻ, സുവോളജിക്കൽ പാർക്ക് ഡയറക്ടർ സുനിൽ കുമാർ, ബാലചന്ദ്രൻ ഇഷാര, ജയരാജ് മിത്ര, കെ.ഉണ്ണിക്കൃഷ്ണൻ, നദീഷ് കരീംമഠത്തിൽ, കോലഴി നാരായണൻ, സിനി പ്രദീപ് കുമാർ, സത്യനാഥ്, താര അതിയേടത്ത്, ഇ.നാരായണി തുടങ്ങിയവർ സംസാരിച്ചു.