
പാർളിക്കാട് : ഗൃഹസ്ഥാശ്രമികൾ അദ്ധ്യാത്മസാധനകൾ കൂടുതൽ തീവ്രമാക്കണമെന്ന് സ്വാമിനി മാ ഗുരുപ്രിയ ആവശ്യപ്പെട്ടു. ഇതിനുള്ള മാർഗം ഭാഗവതത്തിൽ നിർദ്ദേശിച്ചിട്ടുണ്ടെന്നും പറഞ്ഞു. നൈമിഷാരണ്യത്തിലെ പരമ തത്ത്വ സമീക്ഷാ സത്രത്തിൽ ഗൃഹസ്ഥർ അനുവർത്തിക്കേണ്ടതായ ഭക്തിവിശേഷം' (ട്രൂ ഡിവോഷൻ ഫോർ ഹൗസ് ഹോൾഡേഴ്‌സ് ടു ഫോളോ) എന്ന വിഷയത്തിൽ ഇംഗ്ലീഷ് തത്ത്വപ്രവചനം നടത്തുകയായിരുന്നു സ്വാമിനി മാ ഗുരുപ്രിയ. കൃഷ്ണമഹിമയിൽ കുതിർന്ന യുധിഷ്ഠിരന്റെ രാജസൂയം അഡ്വ.ടി.ആർ.രാമനാഥൻ, അവിലിൽ വിരിഞ്ഞ അലിവിൻമലർ ശ്രുതി ശ്യാം, നിഗമസാരം ഉണർത്തുന്ന അലൗകികഗീതം സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി, ഉദ്ധവന് കൃഷ്ണന്റെ അന്തിമോപദേശം സ്വാമി ഭൂമാനന്ദതീർത്ഥ എന്നിവരുടെ തത്ത്വ പ്രവചനങ്ങളും ഉണ്ടായി.