 
എരുമപ്പെട്ടി: എരുമപ്പെട്ടി പഞ്ചായത്തിലെ മുണ്ടൻകോട് യൂത്ത് കോൺഗ്രസ് നിർമ്മിച്ച് നൽകുന്ന വീടിന്റെ കട്ടിളവയ്പ്പ് കർമ്മം കെ.പി.സി.സി മെമ്പർ ജോസഫ് ചാലശ്ശേരി നിർവഹിച്ചു. വയോജനങ്ങളായ തങ്കയുടെയും സഹോദരി വത്സലയുടെയും വീട് ജീർണ്ണിക്കുകയും ലൈഫ് ഭവന പദ്ധതിയിൽ ഇവരുടെ പേരില്ലാത്ത സാഹചര്യത്തിലാണ് യൂത്ത് കോൺഗ്രസ് എരുമപ്പെട്ടി മണ്ഡലം കമ്മറ്റി വീട് നിർമ്മിക്കാൻ മുന്നോട്ട് വന്നത്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അജു നെല്ലുവായ് അദ്ധ്യക്ഷനായി.അമ്പലപ്പാട്ട് മണികണ്ഠൻ, ഹരീഷ് മോഹൻ, ഗോകുൽ ഗുരുവായൂർ, മുരളീധരൻ അമ്പലപ്പാട്ട്, സി.കെ നാരായണൻ, എ.യു.മനാഫ് എന്നിവർ നേതൃത്വം നൽകി.