തൃശൂർ: കോൺഗ്രസ് ഭരണകാലത്ത് പുത്തൂർ സഹകരണ ബാങ്കിൽ നടന്ന നൂറ് കോടിയുടെ തട്ടിപ്പിൽ കുറ്റക്കാരെ സംരക്ഷിക്കുന്ന നിലവിലുള്ള സി.പി.എം നടപടിക്കെതിരെ ബി.ജെ.പി സഹകരണ സെൽ 30ന് രാവിലെ പത്തരയ്ക്ക് മാർച്ചും ധർണ്ണയും നടത്തും. പുത്തൂർ സ്‌കൂളിന് മുമ്പിൽ നിന്ന് മാർച്ച് തുടങ്ങും. നിക്ഷേപകർക്ക് പണം നൽകാൻ കൺസോർഷ്യമുണ്ടാക്കുക, പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുക, പ്രതികളുടെ സ്ഥാവര ജംഗമ വസ്തുക്കൾ കണ്ടുകെട്ടി ലേലം ചെയ്ത് നിക്ഷേപകർക്ക് നൽകുക തുടങ്ങിയവയാണ് ആവശ്യങ്ങൾ. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ.ഹരി ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ ബി.ജെ.പി സഹകരണ സെൽ ജില്ലാ കൺവീനർ എം.വി.സുരേഷ്, ശ്രീതി ആനേടത്ത്, കെ.കെ.സതീശൻ, ബൈജു ചെല്ലിക്കര എന്നിവർ പങ്കെടുത്തു.