 
തൃശൂർ: പ്രൊഫഷണൽ ഫെസ്റ്റിവൽ ആർട്ടിസ്റ്റ് വെൽഫയർ അസോസിയേഷൻ സംസ്ഥാന സമ്മേളനം നാളെ ടൗൺഹാളിൽ നടക്കും. രാവിലെ 10ന് പി.ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സിനിമാതാരം കുളപ്പുള്ളി ലീല, കിഴക്കൂട്ട് അനിയൻ മാരാർ, സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ, സി.പി.എം സംസ്ഥാന സമിതിയംഗം എം.കെ. കണ്ണൻ, ബി.ജെ.പി. സംസ്ഥാന സെക്രട്ടറി എ.നാഗേഷ് തുടങ്ങിയവർ പങ്കെടുക്കും. സാംസ്‌കാരിക ഘോഷയാത്ര വൈകിട്ട് നാലിന് പാറമേക്കാവ് അമ്പലത്തിൽനിന്നും ആരംഭിച്ച് റൗണ്ടിൽ പ്രവേശിക്കും.വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് രതീഷ് കടവിൽ, വൈസ് പ്രസിഡന്റ് രാജേഷ് സൗപർണിക, ജോയിന്റ് സെക്രട്ടറി ഹേമ ധർമ്മജൻ എന്നിവർ പങ്കെടുത്തു.