 
പുത്തൻചിറ: 90 ഏക്കറോളം വരുന്ന വില്ല്വാമംഗലം പാടശേഖരത്തിലെ കുമിൾ രോഗം (പോള രോഗം) തടയാൻ നെൽച്ചെടികളിൽ 'നാറ്റിയോ' മിശ്രിത മരുന്ന് തളിക്കാൻ നിർദ്ദേശിച്ച് കൃഷി വകുപ്പ്. കുമിൾ രോഗം വ്യാപകമായതോടെ ഇന്നലെ കൃഷി വകുപ്പ്, കാർഷിക സർവകലാശാല സംഘം പാടശേഖരം സന്ദർശിച്ചു. തുടർന്നാണ് സംഘം ഈ മരുന്ന് തെളിക്കാൻ നിർദ്ദേശം നൽകിയത്. വെള്ളാനിക്കര കാർഷിക സർവകലാശാലയിലെ ഡോ. കെ.ബി. ദീപ്തി, കെ.കെ. അശ്വതി (പ്ലാന്റ് പാത്തോളജി), ഡോ. ശ്യാമ എസ്. മേനോൻ എന്നിവരും കൃഷിവകുപ്പ് ഉദ്യോഗസ്ഥരായ സ്മിത ഹരിദാസ് (എ.ഡി.എ), എം.എസ്. ചിക്കു (കൃഷി അസിസ്റ്റന്റ്) എന്നിവരും സംഘത്തിലുണ്ടായിരുന്നു. പാടശേഖര സമിതി പ്രസിഡന്റ് സി.എസ്. സുഭാഷ്, സെക്രട്ടറി പി.സി. ബാബു, കൃഷിക്കാരായ സി.എൻ. സജീവൻ, ജോസ് കൊടിയൻ, രാജൻ പനങ്ങാടൻ എന്നിവരും പങ്കെടുത്തു.