 
ചേലക്കര: ദേശീയ ഗ്രാമീണ വികസന മന്ത്രാലയത്തിന്റെ നയി ചേതന 3.0 ജെൻഡർ ക്യാമ്പയിന്റെ ഭാഗമായി നടത്തിയ ഷോർട്ട് വീഡിയോ പ്രസംഗ മത്സരത്തിൽ ജില്ലയിൽ ഒന്നാം സമ്മാനം കരസ്ഥമാക്കി ചേലക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് എച്ച്. ഷെലീൽ. പുരസ്‌കാരം കളക്ടർ അർജുനൻ പാണ്ഡ്യൻ സമ്മാനിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ഡോ. യു. സലീൽ, ഡി.പി.എം.ഡോ.യു. മോനിഷ ,എ.വി.സന്ദീപ് , ശോഭന തങ്കപ്പൻ,നിഷ പി. യു, എൽസി ബേബി, സാലമ്മ ആന്റണി, എന്നിവർ സന്നിഹിതരായിരുന്നു. ലിംഗ സമത്വ സംസ്‌കാരം എങ്ങനെ വളർത്തിയെടുക്കാം എന്ന വിഷയത്തിലായിരുന്നു പ്രസംഗം.