എരുമപ്പെട്ടി : കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഈ വർഷത്തെ നെല്ലുവായ് ശ്രീ ധന്വന്തരി പുരസ്‌കാരത്തിന് ഡോ.ഡി.രാമനാഥനെ തെരഞ്ഞെടുത്തു. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ആയുർവേദ മേഖലയിൽ അദ്ദേഹം നൽകിയ സംഭാവനകളും, ചികിത്സാരംഗത്തെ നേട്ടങ്ങളും പരിഗണിച്ചാണ് പുരസ്‌കാരം. ജനുവരി എട്ടിന് വൈകിട്ട് ആറിന് നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രാങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ:എം.കെ.സുദർശൻ പുരസ്‌കാരം സമർപ്പിക്കും. കുന്നംകുളം എം.എൽ.എ എ.സി.മൊയ്തീൻ, എം.ബി.മുരളീധരൻ, പ്രേംരാജ് ചൂണ്ടലാത്ത് തുടങ്ങിയവർ പങ്കെടുക്കും. രാമനാഥൻ സീതാറാം ആയുർവേദ ഫാർമസി മാനേജിംഗ് ഡയറക്ടറും, സീതാറാം സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ചീഫ് ഫിസിഷ്യനുമാണ്. ആയുർവേദ മെഡിസിനൽ മാനുഫാക്‌ച്ചേഴ്‌സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപക സെക്രട്ടറിയാണ്.