kju
കെ ജെ യു ജില്ലാ സമ്മേളനം

തൃപ്രയാർ: കേരള ജേണലിസ്റ്റ് യൂണിയൻ (കെ.ജെ.യു) ജില്ലാ സമ്മേളനം സി.സി. മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നാട്ടിക സഹകരണ ബാങ്ക് ഹാളിൽ നടന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് അജീഷ് കർക്കിടകത്ത് അദ്ധ്യക്ഷനായി. അഡ്വ. എ.യു. രഘുരാമൻ പണിക്കർ മുഖ്യപ്രഭാഷണം നടത്തി. ഉന്നത വിജയം നേടിയവരെ ആദരിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന ജന. സെക്രട്ടറി കെ.സി. സ്മിജൻ ഉദ്ഘാടനം ചെയ്തു. ജോസ് താടിക്കാരൻ, ജോസ് വാവേലി, എൻ.പി. ഉദയകുമാർ, ഇ.പി. രാജീവ്, ബിജോയ് പെരുമാട്ടിൽ, സി.എസ്. സുനിൽ, കെ.ആർ. മധു എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ടി.ജി. സുന്ദർലാൽ (പ്രസിഡന്റ്), സ്റ്റാൻലി കെ. സാമുവൽ (സെക്രട്ടറി), എൻ.പി. ഉദയകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.