 
കൊടുങ്ങല്ലൂർ: അഴീക്കോട് മുനയ്ക്കൽ മുസിരിസ് ഡോൾഫിൻ ബീച്ച് ഫെസ്റ്റിനോട് അനുബന്ധിച്ച് 70 വയസ് കഴിഞ്ഞ മത്സ്യത്തൊഴിലാളികളെ ആദരിച്ചു. കൈക്കരുത്ത് കൊണ്ടും കൂട്ടായ്മ കൊണ്ടും കടലിനോട് മല്ലടിച്ച് ജീവിതത്തെ മുന്നോട്ട് നയിച്ചവരെ ആദരിക്കുന്നതിൽ അഴീക്കോട് മുനയ്ക്കൽ മുസിരിസ് ബീച്ച് ഫെസ്റ്റിന് അതിയായ സന്തോഷമുണ്ടെന്ന് ഇ.ടി. ടൈസൺ എം.എൽ.എ പറഞ്ഞു. എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജൻ അദ്ധ്യക്ഷനായി. എടവിലങ്ങ് പഞ്ചായത്ത് പ്രസിഡന്റ് നിഷ അജിതൻ, നൗഷാദ് കറുകപ്പാടൻ, നജ്മൽ സക്കീർ, അസീം, ബിന്ദു രാധാകൃഷ്ണൻ, ഷാഹിന ജലീൽ, സഹറാബി ഉമ്മർ, സുമിത ഷാജി, ഗിരീഷ്, അബ്ദുൾ മജീദ് പോത്തന്നൂരൻ, കിരൺ, ഷാജി കിഴക്കേടത്ത്, ഇ.ബി. സുമിത, അജിത്ത് തുടങ്ങിയവർ സംസാരിച്ചു.