 
കൊടുങ്ങല്ലർ : 2025-26 വർഷത്തേക്ക് 44.31 കോടി രൂപ വരവും 40.24 കോടി രൂപ ചെലവും 4.07 കോടി രൂപ അറ്റലാഭവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റിന് പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്ക് അംഗങ്ങളുടെ 55-ാമത് വാർഷിക പൊതുയോഗം അംഗീകാരം നൽകി. ബാങ്ക് പ്രസിഡന്റ് ബേബി പ്രഭാകരൻ അദ്ധ്യക്ഷനായി. ബാങ്കിന്റെ പാരമ്പര്യേതര അക്ഷയ ഊർജ പദ്ധതികൾക്ക് പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായി എ ക്ലാസ് അംഗങ്ങൾക്ക് കാർഷിക വായ്പയുടെ പലിശനിരക്കായ 6% വും കൊടുങ്ങല്ലൂർ താലൂക്ക് പരിധിയിലുള്ള ഡി ക്ലാസ് അംഗങ്ങൾക്ക് 10 ശതമാനത്തിലും 30 ലക്ഷം ക വരെ വായ്പ നൽകും. ഈ ആവശ്യത്തിലേക്ക് മാത്രമായി കൊടുങ്ങല്ലൂർ താലൂക്കിൽ ഡി ക്ലാസ് അംഗത്വം നൽകുന്നതിനും തീരുമാനിച്ചു. ബാങ്ക് സെക്രട്ടറി ടി.സി. സിനി, വൈസ് പ്രസിഡന്റ് ഗീത പ്രസാദ്, ബാങ്ക് ഡയറക്ടർ ടി.ബി. സുനിൽകുമാർ, അംഗങ്ങളായ ഇ.ജി. സുരേന്ദ്രൻ, കമൽപ്രസാദ്, ശിവദാസൻ, പി.എച്ച്. നിയാസ് എന്നിവർ സംസാരിച്ചു. യോഗത്തിൽ 5400 അംഗങ്ങൾ സംബന്ധിച്ചു.