photo-
കേരള കലാമണ്ഡലം നിള ക്യാമ്പസിൽ അരങ്ങേറിയ ഓരോ ദുര്യോധനവധം കഥകളി

ചെറുതുരുത്തി: ദേശീയ കഥകളി മഹോത്സവത്തോടനുബന്ധിച്ച് കലാമണ്ഡലം നിള ക്യാമ്പസിൽ വെള്ളിയാഴ്ച രാത്രി നളചരിതം രണ്ടാം ദിവസം കഥകളി അരങ്ങേറി. കാട്ടാളനായി കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താനും ദമയന്തിയായി കലാമണ്ഡലം കേശവൻ നമ്പൂതിരിയും വേഷമിട്ടു. തുടർന്ന് ഗീതോപദേശത്തോടെയുള്ള ദുര്യോധന വധം കഥകളിയും നടന്നു. ദുര്യോധനനായി പീശപ്പിള്ളി രാജീവനും ദുശ്ശാസനനായി കോട്ടക്കൽ ദേവദാസും കുട്ടി ഭീമനായി കലാമണ്ഡലം നവീനും ധർമ്മപുത്രരായി കലാമണ്ഡലം എബിൻ ബാബുവും രംഗത്തെത്തും. പാഞ്ചാലിയായി കലാമണ്ഡലം സാജനും സഹദേവനായി കലാമണ്ഡലം ഭരതനും നകുലനായി കലാമണ്ഡലം ഹൃദു കൃഷ്ണനും അർജുനനായി കലാമണ്ഡലം സായ് കാർത്തികും ശകുനിയായി കലാമണ്ഡലം അരവിന്ദും ശ്രീകൃഷ്ണനായി കലാമണ്ഡലം ശിവദാസനും രണ്ടാമത്തെ അർജുനനായി കലാമണ്ഡലം വൈശാഖ് രാജശേഖരനും തുടങ്ങിയവരും രംഗത്തെത്തി.