cpm
സി.പി.എം ഏരിയ സമ്മേളനത്തിന്റെ ഭാഗമായി ചാലക്കുടിയിൽ നടന്ന പ്രകടനം

ചാലക്കുടി: ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുത്ത പ്രകടനത്തോടും പൊതുസമ്മേളനത്തോടും കൂടി സി.പി.എം ചാലക്കുടി ഏരിയാ സമ്മേളനം സമാപിച്ചു. നോർത്ത് ബസ് സ്റ്റാൻഡിൽ നിന്നാരംഭിച്ച പ്രകടനം ട്രങ്ക് റോഡ്, മാർക്കറ്റ് റോഡ്, സൗത്ത് ജംഗ്ഷൻ, മെയിൻ റോഡ് എന്നിവ കൂടി മുനിസിപ്പൽ ഇൻഡോർ സ്‌റ്റേഡിയത്തിൽ സമാപിച്ചു. അലങ്കരിച്ച ആട്ടോകളും ബാൻഡ് വാദ്യങ്ങളും പ്രകടനത്തിന്റെ മാറ്റുകൂട്ടി. ചുവപ്പ് വളണ്ടിയർമാരുടെ മാർച്ചും താളമേളങ്ങളും നഗരത്തെ ചുവപ്പണിയിച്ചു. ഏരിയാ സെക്രട്ടറി കെ.എസ്.അശോകൻ, നേതാക്കളായ എം.എൻ.ശശിധരൻ, കെ.എ.ജോജി, ടി.പി.ജോണി, ജയന്തി പ്രവീൺകുമാർ, കെ.പി.തോമസ്, എം.എം.രമേശൻ, അഡ്വ.കെ.ആർ.സുമേഷ് തുടങ്ങിയവർ നേതൃത്വം നൽകി.