പുതുക്കാട്: എസ്.വൈ.എസ് കേരള യുവജന സമ്മേളനം ഇന്ന് സമാപിക്കും. വൈകിട്ട് ആറരയ്ക്ക് സമാപന സമ്മേളനം ജോർദാൻ പണ്ഡിതൻ ഔൻ മുഈൻ അൽ ഖദ്ദൂമി ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് ഇ.സുലൈമാൻ മുസ്ലിയാർ അദ്ധ്യക്ഷത വഹിക്കും. കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ നേതൃഭാഷണം നടത്തും. സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മന്ത്രി വി.അബ്ദുൾ റഹ്മാൻ, എം.എ.യൂസഫലി, ജോയ് ആലുക്കാസ് എന്നിവർ പങ്കെടുക്കും. പേരോട് അബ്ദുൾ റഹ്മാൻ സഖാഫി, സി.മുഹമ്മദ് ഫൈസി, സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി, സുലൈമാൻ സഖാഫി മാളിയേക്കൽ, സയ്യിദ് ഫസൽ തങ്ങൾ, എൻ.എം.സാദിഖ് സഖാഫി, ഫിർദൗസ് സഖാഫി കടവത്തൂർ സംസാരിക്കും.