
എരുമപ്പെട്ടി: നെല്ലുവായിൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ എരുമപ്പെട്ടി പൊലീസ് അറസ്റ്റു ചെയ്തു. എരുമപ്പെട്ടി ഉമിക്കുന്ന് വടക്കൻ വീട്ടിൽ ദേവകാണ് (21) അറസ്റ്റിലായത്. നെല്ലുവായ് നാറാണത്ത് ഫക്രുദ്ദീന്റെ മകൻ മുഹമ്മദ് ഫാരിസിനെയാണ് (23) ആക്രമിച്ചത്. വെള്ളിയാഴ്ച രാത്രി 9ന് നെല്ലുവായിൽ ബസിറങ്ങി വീട്ടിലേക്ക് നടന്നുപോകുന്നതിനിടെയായിരുന്നു സംഭവം. ബൈക്കിന്റെ ചാവി കൊണ്ട് മുഖത്തും നെറ്റിയിലും ഇടിക്കുകയായിരുന്നു. മൂക്കിന്റെ എല്ല് ഒടിഞ്ഞ ഫാരിസ് മുളംകുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. എരുമപ്പെട്ടി എസ്.ഐ യു.മഹേഷിന്റെ നേതൃത്വത്തിലാണ് ശനിയാഴ്ച പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.