കയ്പമംഗലം: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ പെരിഞ്ഞനത്ത് സർവകക്ഷി യോഗം അനുശോചിച്ചു. ഡി.സി.സി സെക്രട്ടറി സി.സി. ബാബുരാജ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സുധാകരൻ മണപ്പാട്ട് അദ്ധ്യക്ഷനായി. കെ.എ. കരീം, സായിദ മുത്തുക്കോയ തങ്ങൾ, ആർ.ആർ. രാധാകൃഷ്ണൻ, കെ.എം. നിഷാദ്, പി.കെ. നസീർ, കെ.കെ. പത്മനാഭൻ, ഷീല വിശ്വംഭരൻ, വി.എസ്. ജിനേഷ്, കെ.കെ. കുട്ടൻ, സി.പി. ഉല്ലാസ്, സുമതി ബാബുക്കുട്ടൻ, സി.കെ. മജീദ്, സി.പി. അനിൽ, കെ.വി. ചന്ദ്രൻ, വി.എം. ദിനേഷ്, സുവർണൻ കൊല്ലാറ എന്നിവർ നേതൃത്വം നൽകി.