1

തൃശൂർ : പി.കെ.എസ് ജില്ലാ കമ്മിറ്റി പഠന ക്യാമ്പ് കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറി ടി.കെ.വാസു ഉദ്ഘാടനം ചെയ്തു. സുപ്രീം കോടതി വിധിയും, സാമൂഹിക പ്രത്യാഘാതങ്ങളും' എന്ന വിഷയത്തിൽ ഗവേഷകൻ പി.ബി.ജിജീഷും, പി.എസ്.സി നിയമനങ്ങളും പട്ടികജാതി സംവരണവും' എന്ന വിഷയത്തിൽ മുൻ പി.എസ്.സി അംഗമായിരുന്ന പി.എച്ച്.ഇസ്മായിലും 'കോടതി വിധികളും, പി.കെ.എസ് നിലപാടും' എന്ന വിഷയത്തിൽ സംസ്ഥാന സെക്രട്ടറി അഡ്വ.കെ.സോമപ്രസാദും ക്ലാസെടുത്തു. ജില്ലാ പ്രസിഡന്റ് ഡോ.എം.കെ.സുദർശൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.വി.രാജേഷ്, പി.കെ.കൃഷ്ണൻകുട്ടി, പി.കെ.ശിവരാമൻ, പി.എ.പുരുഷോത്തമൻ, കെ.എ.വിശ്വംഭരൻ, അഡ്വ.പി.കെ.ബിന്ദു, സി.ഗോപദാസ്, പി.എ.ലജുകുട്ടൻ, എൻ.കെ.പ്രമോദ് കുമാർ, കെ.വി.ഉണ്ണികൃഷ്ണൻ, അഡ്വ.കെ.വി.ബാബു, എൻ.വി.സന്തോഷ് എന്നിവർ സംസാരിച്ചു.