
ചാവക്കാട്: പാലയൂർ തീർത്ഥ കേന്ദ്രത്തിൽ ക്രിസ്മസ് ആഘോഷം തടഞ്ഞ ചാവക്കാട് എസ്.ഐ വിജിത്തിന് അനുകൂലമായി പൊലീസ് റിപ്പോർട്ട്. കരോൾ ഗാനാലാപനം തടഞ്ഞ എസ്.ഐയുടെ നടപടി നിയമപരമായി ശരിയാണെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. ആഘോഷങ്ങൾക്ക് പള്ളിമുറ്റത്ത് മൈക്ക് ഉപയോഗിക്കാൻ അനുമതിയില്ലെന്ന് പറഞ്ഞാണ് എസ്.ഐ പരിപാടി തടഞ്ഞത്. എസ്.ഐക്കെതിരെ നടപടി വേണമെന്ന സി.പി.എം ഉൾപ്പെടെയുള്ള രാഷ്ട്രീയപാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. ഇത് തള്ളിക്കൊണ്ടുള്ള റിപ്പോർട്ടാണ് പൊലീസ് നൽകിയത്. അവധിയിലായിരുന്ന എസ്.ഐ ഇപ്പോൾ ശബരിമല ഡ്യൂട്ടിയിലാണ്. എസ്.ഐയെ സസ്‌പെൻഡ് ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും എസ്.എച്ച്.ഒയ്ക്കും പള്ളി ഭാരവാഹികൾ പരാതി നൽകി.