വടക്കാഞ്ചേരി: കരുവന്നൂർ കേസിൽ ജയിൽ മോചിതനായ പി.ആർ.അരവിന്ദാക്ഷൻ നഗരസഭാ കൗൺസിൽ യോഗത്തിൽ പങ്കെടുത്തതിൽ പ്രതിപക്ഷ പ്രതിഷേധം. തുടർച്ചയായി കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാത്തതിനാൽ നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ കൂടിയായ അരവിന്ദാക്ഷൻ അയോഗ്യനാണെന്നാണ് കോൺഗ്രസ് വാദം. കഴിഞ്ഞ നാലു മാസമായി നഗരസഭയുടെ മിനിറ്റ്‌സ് കോപ്പി കൗൺസിലിൽ നൽകിയിട്ടില്ല. തീരുമാനങ്ങൾ അറിയണമെങ്കിൽ ജനപ്രതിനിധികൾക്ക് വിവരാവകാശ അപേക്ഷ നൽകി വാങ്ങേണ്ട ഗതികേടാണെന്ന് പ്രതിപക്ഷ നേതാവ് കെ. അജിത് കുമാർ ആരോപിച്ചു.


അരവിന്ദാക്ഷന് അയോഗ്യതയില്ലെന്ന്


കരുവന്നൂർ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടപടിക്ക് വിധേയനാവുകയും ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജയിൽ മോചിതനാവുകയും ചെയ്ത പി. ആർ. അരവിന്ദാക്ഷന് അയോഗ്യതയില്ലെന്ന് ചെ യർമാൻ പി.എൻ. സുരേന്ദ്രൻ. കുറ്റം തെളിയിക്കാൻ ഇ.ഡി.ക്ക് കഴിഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പ് കമ്മീഷനും നടപടി സ്വീകരിച്ചിട്ടില്ല. ജനപ്രതിനിധിക്കുള്ള എല്ലാ അവകാശവുമുണ്ട്. അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ച് നഗരസഭയുടെ വികസനം അട്ടിമറിക്കുകയാണ് പ്രതിപക്ഷമെന്നും സുരേന്ദ്രൻ പറഞ്ഞു.