 
വലപ്പാട്: 2024 ലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് എടമുട്ടം സർവീസ് സഹകരണ ബാങ്ക് നൽകുന്ന മഹാത്മാ പുരസ്‌കാരം വ്യവസായിയും സി.പി.മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനുമായ സി.പി.സാലിഹ് ഏറ്റുവാങ്ങി. ബാങ്കിന്റെ വാർഷിക പൊതുയോഗത്തിൽ ബാങ്ക് പ്രസിഡന്റ് ശോഭ സുബിനും ബോർഡ് അംഗങ്ങളും ചേർന്ന് പുരസ്‌കാരം കൈമാറി. ഉറവ വറ്റാത്ത ജീവകാരുണ്യപ്രവർത്തനങ്ങളുടെ മഹാപ്രവാഹമാണ് സി.പി.സാലിഹെന്ന് ശോഭ സുബിൻ പറഞ്ഞു. പൊതുയോഗം സി.പി.സാലിഹ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശോഭ സുബിൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ഡി.സുദിന വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് കരിം പോക്കാകില്ലത്ത്, അജ്മൽ ഷെരീഫ്, യു.ആർ.രാഗേഷ്, രവി ഉട്ടോപ്യ, ഷാജു കാരയിൽ തെക്കോട്ട്, അമ്പിളി പ്രവീൺ, ലിഷ പ്രദീപ്, ശരത്ത് ഹരിദാസ്, ശ്രീകല അരുൺ എന്നിവർ സംസാരിച്ചു.