bozingx
മണപ്പുറം ബീച്ച് ഫെസ്റ്റിവൽ: ബോക്സിംഗ് മത്സരം നടന്നു

എടമുട്ടം: കഴിമ്പ്രം മണപ്പുറം ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമായി ബോക്‌സിംഗ് പ്രദർശന മത്സരം നടന്നു. ദേശീയ വനിതാ, പുരുഷ താരങ്ങൾ അണിനിരന്ന ബോക്‌സിംഗ് മത്സരം ജനറൽ കൺവീനർ ശ്രേയസ് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക് സമ്മാനങ്ങൾ വിതരണം ചെയ്തു. സംഘാടക സമിതി കോ-ഓർഡിനേറ്റർ ഷജിത്ത് അദ്ധ്യക്ഷയായി. തുടർന്ന് പ്രാദേശിക കലാകാരികൾ അണിനിരന്ന തിരുവാതിരക്കളി, ക്ലാസിക്കൽ ഡാൻസ് തുടർന്ന് ഉലാ മ്യൂസിക്കൽ ബാന്റിന്റെ സംഗീത സായാഹ്നം എന്നിവ അരങ്ങേറി.