 
തൃപ്രയാർ : കളരിക്കുറുപ്പ് കളരിപ്പണിക്കർ സംഘത്തിന്റെ 15-ാമത് വാർഷിക സമ്മേളനവും കുടുംബസംഗമവും നടന്നു. രക്ഷാധികാരി അഡ്വ. എ.യു. രഘുരാമപ്പണിക്കർ പതാക ഉയർത്തി. ഉച്ചതിരിഞ്ഞ് നടന്ന കുടുംബസംഗമം മുകുന്ദൻ കുറുപ്പ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് സുരാജ് പണിക്കർ അദ്ധ്യക്ഷനായി. എറവ് കളരിക്കൽ വിജയൻ മുഖ്യാതിഥിയായിരുന്നു. ആവണങ്ങാട്ട് കളരി അഡ്വ. എ.യു. രഘുരാമപ്പണിക്കർ ബാലചന്ദ്രൻ വടക്കേടത്തിനെ അനുസ്മരിച്ചു. ഖളൂരിക പുരസ്‌കാരം തെക്കേടത്ത് കളരിക്കൽ ബാലസുബ്രഹ്മണ്യന് അഡ്വ. എ.യു. രഘുരാമപ്പണിക്കർ സമ്മാനിച്ചു. ഉന്നതവിജയികളെ അനുമോദിച്ചു. ഗിരിഷ പണിക്കർ, പ്രമോദ്കുമാർ പണിക്കർ, ജ്യോതി ജി. തെക്കേടത്ത്, ശ്രീകുമാർ എസ്. കുറുപ്പ്, കൃഷ്ണദാസ് വടക്കേടത്ത് എന്നിവർ സംസാരിച്ചു. കലാപരിപാടികളും ഗാനമേളയും അരങ്ങേറി.