
ആമ്പല്ലൂർ: ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളുടെ നാനോന്മുഖമായ വികസനത്തിനും പുരോഗതിക്കും വിദ്യാഭ്യാസ പദ്ധതികൾ നടപ്പാക്കണമെന്നും തൊഴിലില്ലായ്മ പരിഹരിക്കാൻ സുസ്ഥിര പരിഷ്‌കാരങ്ങൾ ആവിഷ്‌കരിക്കണമെന്നും എസ്.വൈ.എസ് കേരള യുവജന സമ്മേളനം സർക്കാരുകളോട് ആവശ്യപ്പെട്ടു. ആരാധനാലയ സംരക്ഷണ നിയമം ജാഗ്രതയോടെ പ്രാവർത്തികമാക്കാൻ രാജ്യത്തെ മതനിരപേക്ഷ പ്രസ്ഥാനങ്ങളും ഭരണഘടനാ മൂല്യങ്ങൾ സംബന്ധിച്ച ഉത്തരവാദിത്തം നിറവേറ്റാൻ ഭരണകൂടവും സന്നദ്ധമാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
പടം
എസ്.വൈ.എസ് കേരള യുവജന സമ്മേളനത്തിലെ പ്രതിനിധി സമ്മേളനത്തിൽ സംഘടനയുടെ ദിശ അവതരിപ്പിച്ച് സംസ്ഥാന ജന:സെക്രട്ടറി ഡോ.എ.പി.അബ്ദുൽ ഹക്കീം അസ്ഹരി സംസാരിക്കുന്നു.