 
അന്തിക്കാട്: ശ്രീനാരായണ ഗുരുദേവൻ ചരിത്രപ്രസിദ്ധമായ ദീപപ്രതിഷ്ഠ നടത്തിയ കാരമുക്ക് ചിദംബരക്ഷേത്രത്തിന്റെ ചരിത്രം പ്രതിപാദിക്കുന്ന 'ഗുരുദേവനും കാരമുക്കിലെ ദീപ പ്രതിഷ്ഠയും' എന്ന പേരിൽ മാദ്ധ്യമ പ്രവർത്തകൻ സജീവൻ കാരമുക്ക് തയ്യാറാക്കിയ ചരിത്രപുസ്തകം പ്രകാശനം ചെയ്തു. ശിവഗിരി തീർത്ഥാടനത്തോട് അനുബന്ധിച്ച് ശിവഗിരി സന്നിധിയിൽ കാരമുക്ക് ചിദംബര ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട തിർത്ഥാടാക സംഘത്തിന്റെ സാന്നിദ്ധ്യത്തിൽ ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പ്രകാശനം ചെയ്തു.
സ്വാമി ഹംസതീർത്ഥ, മേൽശാന്തി സിജിത്ത്, കാഞ്ചന സജീവൻ, മാതൃസമിതി അംഗങ്ങളായ സബിത ബിനോജ്, ഷീല വിനോദൻ എന്നിവർ പങ്കെടുത്തു.