 
കയ്പമംഗലം: റാവു ബഹദൂർ വി.വി. ഗോവിന്ദൻ സ്മാരക സമാജം 45-ാമത് സ്‌കോളർഷിപ്പ് വിതരണം ഗവ. ഫിഷറീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ: പ്രൊഫ. എ.വി. താമരാക്ഷൻ മുഖ്യപ്രഭാഷണം നടത്തി. സമാജം പ്രസിഡന്റ് കെ.വി. സുധാംശു മോഹൻ അദ്ധ്യക്ഷനായി. ശോഭന രവി, ഇ.ജി. സജിമോൻ, എ.വി. വാട്‌സൺ, സുകന്യ, അഡ്വ. ഷാജു തലശ്ശേരി എന്നിവർ സംസാരിച്ചു. എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.ടെക്ക്, ബി.എഡ്, എം.സി.എ തുടങ്ങിയ പ്രൊഫഷണൽ കോഴ്‌സുകൾക്ക് പ്രവേശനം ലഭിച്ച 37 കുട്ടികൾക്കും പ്ലസ് ടു ഫുൾ എ പ്ലസ് ലഭിച്ച 18 കുട്ടികൾക്കും ബി.എസ്.സി നഴ്‌സിംഗ്, പി.ജി, ഡിഗ്രി വിഭാഗത്തിലുള്ള കുട്ടികൾക്കും അവാർഡ് നൽകി. മികച്ച വിജയം നേടിയ സ്‌കൂളുകളിലെ കുട്ടികൾക്കും അവാർഡ് നൽകി.