1

കൊടുങ്ങല്ലൂർ : സോപാനം സംഗീതസഭയുടെ സഹകരണത്തോടെ സംഗീതനാടക അക്കാഡമി കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരത്തിൽ സംഘടിപ്പിച്ച സംഗീതോത്സവം ചെയർമാൻ മട്ടന്നൂർ ശങ്കരൻ കുട്ടി ഉദ്ഘാടനം ചെയ്തു. അഡ്വ.വി.ഡി.പ്രേം പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കരിവെള്ളൂർ മുരളി മുഖ്യപ്രഭാഷണം നടത്തി. സംഗീത സംവിധായകൻ വിദ്യാധരൻ മാഷ്, വി.ടി.മുരളി, സോപാനം ഉണ്ണിക്കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. എം.കെ.തുഷാറിന്റെ സംഗീതക്കച്ചേരി നടന്നു. ബക്കർ മേത്തല രചിച്ച് സോപാനം ഉണ്ണിക്കൃഷ്ണൻ സംഗീതം നൽകിയ മുസ്‌രിസ് ഗീതം സോപാനത്തിലെ വിദ്യാർത്ഥികളും രക്ഷാകർത്താക്കളും ഉൾക്കൊള്ളുന്ന 51 അംഗ സംഘം അവതരിപ്പിച്ചു. ഡോ.കെ.കേശവൻ നമ്പൂതിരി, സുനിൽ പഴൂപറമ്പിൽ, ബക്കർ മേത്തല പി.കെ.ജ്യോതിരാജ്, ആനയടി പ്രസാദ്, ഡോ.ഡി.ഷീല എന്നിവർ നേതൃത്വം നൽകി.