
ഗുരുവായൂർ: സി.പി.എം നേതൃത്വം നൽകുന്ന ഗുരുവായൂർ നഗരസഭ ഭരണത്തിനെതിരെ ബി.ജെ.പി ഗുരുവായൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. മാർച്ച് ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ദയാനന്ദൻ മാമ്പുള്ളി ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത് അദ്ധ്യക്ഷനായി. മഞ്ജുളാൽ പരിസരത്ത് നടന്ന സമാപനയോഗം ബി.ജെ.പി ജില്ലാ ട്രഷറർ കെ.ആർ.അനീഷ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ചാവക്കാട് മണ്ഡലം പ്രസിഡന്റ് കെ.ആർ.ബൈജു, ടി.വി.വാസുദേവൻ, കെ.സി.രാജു, കെ.ആർ.ചന്ദ്രൻ, മനീഷ് കുളങ്ങര, പ്രദീപ് പണിക്കശ്ശേരി, ജിതിൻ കാവീട്, കെ.എസ്.ദിലീപ്, ജിഷാദ് ശിവൻ, എം.ആർ.വിശ്വൻ, ഗണേഷ് ശിവജി എന്നിവർ സംസാരിച്ചു.