ayur

തൃശൂർ : ആയുർവേദ ഡോക്ടർമാരുടെ പൊതുസംഘടനയായ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യയുടെ വാർഷിക സംസ്ഥാന കൗൺസിൽ മേയ് 17, 18 തീയതികളിൽ തൃശൂരിൽ നടക്കും. സ്വാഗത സംഘം രൂപീകരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.കെ.ഷാജൻ മുഖ്യാതിഥിയായിരുന്നു. ഡോ.സിരി സൂരജ്, ഡോ.എം.അർജുൻ , ഡോ.കെ.സി.അജിത് കുമാർ, ഡോ.ഹനിനി എം.രാജ്, ഡോ.വാസുദേവൻ മൂസ്, ഡോ.ഇ.ഉണ്ണിക്കൃഷ്ണൻ, ഡോ.സുനിൽ ജോൺ, ഡോ.രജിത ആർ.വാര്യർ, ഡോ.ലെസ്ലി വില്ലി, ഡോ.വി.ജി.ഉദയകുമാർ എന്നിവർ സംസാരിച്ചു. മുഖ്യഭാരവാഹികൾ : ഡോ.പി.കെ.നേത്രദാസ് (ജന. കൺവീനർ), ഡോ.കെ.എം.ജോസ് (ചെയർ.).