1

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം നാഗസ്വര തവിൽ സംഗീതോത്സവം ജനുവരി ഒന്നിന് നടത്തും. രാവിലെ അഞ്ചരയ്ക്ക് ക്ഷേത്രത്തിൽ നിന്ന് ഭദ്രദീപം എഴുന്നള്ളിച്ച് തെക്കേ നടയിലെ ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിലെ സംഗീത മണ്ഡപത്തിലെത്തിച്ച് നിലവിളക്ക് തെളിക്കും. ആദ്യം നാഗസ്വര തവിൽ വിദ്വാന്മാരുടെ മംഗളവാദ്യ സമർപ്പണം. ശ്രീഗുരുവായൂരപ്പന് മുന്നിൽ നാഗസ്വര തവിൽ നാദാർച്ചന നടത്താൻ നിരവധി കലാകാരന്മാരെത്തും. രാവിലെ 11ന് നാഗസ്വര പഞ്ചരത്‌നം, തനിയാവർത്തനം. പതിനൊന്നരയ്ക്ക് സമാദരണ സദസിന്റെ ഉദ്ഘാടനവും പുരസ്‌കാര സമർപ്പണവും ഗാനരചയിതാവായ കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവഹിക്കും. നാഗസ്വരം വിദ്വാനായിരുന്ന ഗുരുവായൂർ കുട്ടിക്കൃഷ്ണൻ നായർ സ്മാരക പുരസ്‌കാരം ആച്ചാൾപുരം എസ്.ചിന്നത്തമ്പി പിള്ളയ്ക്കും മുത്തരശനല്ലൂർ ആർ.രാമചന്ദ്രൻ സ്മാരക പുരസ്‌കാരം തവിൽ വിദ്വാൻ ആച്ചാൾപുരം എസ്.ശങ്കരനും സമ്മാനിക്കും.