award

ചാലക്കുടി: നഗരസഭയുടെ സ്വച്ഛ് ചലഞ്ച് 2024 മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ മികച്ച വാർഡിനുള്ള അവാർഡ് ആറാട്ടുകടവിന്. അഡ്വ. ബിജു ചിറയത്ത് പ്രതിനിധാനം ചെയ്യുന്ന 15ാം വാർഡിൽ മാലിന്യ സംസ്‌കരണം പ്രവർത്തനം മാതൃകാപരമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം. മികച്ച വാർഡിനുള്ള പുരസ്‌കാരം വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ കൂടിയായ ബിജു ചിറയത്ത്, സനീഷ്‌കുമാർ ജോസഫ് എം.എൽ.എയിൽ നിന്ന് ഏറ്റുവാങ്ങി. നഗരസഭ ചെയർമാൻ എബി ജോർജ് അദ്ധ്യക്ഷനായി.