
തൃശൂർ: ഭാരതീയ ജനതാ പാർട്ടി തൃശൂർ ഈസ്റ്റ് മണ്ഡലത്തിന്റെ നേതൃത്വത്തിൽ മൻ കീ ബാത്ത് നടത്തി. മുക്കാട്ടുക്കര ഏരിയയിലെ 113-ാം ബൂത്ത് കമ്മിറ്റിയാണ് മൻകീ ബാത്ത് നടത്തിയത്. കേന്ദ്ര മന്ത്രി ജോർജ് കുര്യൻ പങ്കെടുത്തു. മണ്ഡലം പ്രസിഡന്റ് വിപിൻ ഐനിക്കുന്നത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ. കെ. അനീഷ് കുമാർ, ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ. ഹരി, മേഖല ജനറൽ സെക്രട്ടറി രവികുമാർ ഉപ്പത്ത്, ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡണ്ട് ടോണി ചാക്കോള, മുരളികോളങ്ങാട്ട്, ബിജോയ് തോമസ്,ഷാജൻ ദേവസ്വം പറമ്പിൽ, ഗിരീഷ് ചെറുവാറ, ജയൻ കരുമുടി പങ്കെടുത്തു.