
തൃശൂർ: ഹാർമണി അന്തർദേശീയ അവാർഡ് ഗാനരചയിതാവും കവിയുമായ റഫീഖ് അഹമ്മദിന്. അമ്പതിനായിരം രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ജനുവരി 12 ന് കൊടുങ്ങല്ലൂർ അഴീക്കോട് മാർത്തോമ്മ തീർഥകേന്ദ്രത്തിൽ രാത്രി 7.30 നു നടക്കുന്ന മതസൗഹാർദ സംഗീതനൃത്ത കലാമേളയായ ഹാർമണി ഫെസ്റ്റിവലിന്റെ സമാപന സമ്മേളനത്തിൽ മന്ത്രി കെ. രാജൻ അവാർഡ് സമ്മാനിക്കും. പ്രൊഫ. ജോർജ് എസ് പോൾ, ഡോ. സി.കെ. തോമസ്, പ്രദീപ് സോമസുന്ദരൻ, ഫാ. ഡോ. പോൾ പൂവത്തിങ്കൽ സിഎംഐ, നൗഷാദ് കൈതവളപ്പിൽ എന്നിവരടങ്ങുന്ന ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. ഫെസ്റ്റിവൽ ജനുവരി പത്തിന് ആരംഭിക്കുമെന്ന് ഫാ.ഡോ. പോൾ പൂവത്തിങ്കൽ സി.എം.ഐ , പ്രൊഫ. വി.എ. വർഗീസ്, ബേബി മൂക്കൻ, ഫ്രാങ്കോ ലൂയിസ് പറഞ്ഞു.