photo

തൃശൂർ : ചണ്ഡീഗഡ്, ഉത്തർ പ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ സ്വകാര്യവത്കരണ നടപടികൾക്കെതിരെയും ചണ്ഡീഗഡ് സമരത്തിന് ഐക്യാദാർഢ്യം പ്രഖ്യാപിച്ചും നാഷണൽ കോ. ഓർഡിനേഷൻ കമ്മിറ്റി ഒഫ് ഇലക്ട്രിറ്റിസിറ്റി എംപ്ലോയീസ് ആൻഡ് എൻജീനിയേഴ്‌സ് ഇന്ന് ഒരുമണിക്കൂർ സമരം നടത്തും.ഉച്ചയ്ക്ക് 12 മുതൽ 1 മണി വരെ പ്രതിഷേധം നടത്തും. വൈകീട്ട് അഞ്ച് മണിക്ക് എജീസ് ഓഫീസിന് മുന്നിൽ നടത്തുന്ന ധർണ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി യു.പി ജോസഫ് ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ പി.പി.ഷൈലഷ്, കെ.എസ്.സൈനൂദ്ദീൻ, എ.പി.ഡേവിസ്, സി.ശിവദാസൻ ,പി.വി.സുകുമാരൻ എന്നിവർ പങ്കെടുത്തു.